ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലെ ഊട്ടുപുര ഹാളിൽ സ്റ്റേജ് വഴിപാടായി നൽകി ഡോക്ടർ ദമ്പതികൾ

ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലെ ഊട്ടുപുര ഹാളിലേക്ക് ഡോക്ടർ ദമ്പതികൾ വഴിപാടായി നിർമ്മിച്ച് നൽകിയ സ്റ്റേജിന്റെ സമർപ്പണം നടന്നു. ചേറ്റുവ ടി.എം ആശുപത്രി എം.ഡി. ഡോ. ഇ.കെ.രാമചന്ദ്രൻ, ഭാര്യ ഡോ. എം.സുജാത എന്നിവരാണ് പുതിയ സ്റ്റേജ് വഴിപാടായി നൽകിയത്. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ഡോക്ടർ ദമ്പതികൾ ചേർന്ന് സ്റ്റേജിന്റെ സമർപ്പണം നിർവ്വഹിച്ചു. ഇരുവരെയും മേൽശാന്തി ആദരിച്ചു. പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ മേൽശാന്തിയുടെ മകൻ ആദിത്യൻ എമ്പ്രാന്തിരിയെ ചടങ്ങിൽ ആദരിച്ചു. അറുപത്തയ്യായിരം രൂപ ചിലവഴിച്ചാണ് പന്ത്രണ്ട് അടി വീതിയും, പതിനേഴ് അടി നീളവുമുള്ള ഇരുമ്പ് ഷീറ്റിൽ പ്ലൈവുഡ് ചേർത്ത സ്റ്റേജ് നിർമ്മിച്ചത്. ദമ്പതികൾ നേരത്തെ ഊട്ടുപുര ഹാളിലേക്ക് മൂന്നര ലക്ഷം രൂപ ചിലവഴിച്ച് സ്റ്റിൽ മേശ,കസേര എന്നിവയും വഴിപാടായി സമർപ്പിച്ചിരുന്നു.

Related Posts