സാങ്കേതികവിദ്യയിൽ ഒരു കൃഷിത്തോട്ടം

കേരള കാർഷിക സർവകലാശാല ഒരുക്കിയ പുത്തൻ സാങ്കേതികവിദ്യയുടെ നൂതന കൃഷിയിടം എന്റെ കേരളം മേളയിൽ കൃഷിയുടെ പുത്തൻ പാഠങ്ങൾ പകർന്നു നൽകി. ലളിതവും വ്യത്യസ്തതവുമായ ഒരു പിടി മികച്ച ആശയങ്ങളാണ് സ്റ്റാളിൽ പരിചയപ്പെടുത്തുന്നത്. വ്യത്യസ്ത തരം സ്പ്രെയർ ഉപകരണങ്ങൾ, അക്വാപോണിക്സ് സമ്മിശ്ര കൃഷി രീതി, ടെറസ്സുകളിൽ സജ്ജീകരിക്കാവുന്ന അക്വാപോണിക്സ് സംവിധാനം, കണിക ജലസേചന ഉപകരണം, കേരസുരക്ഷ തെങ്ങുകയറ്റ യന്ത്രം തുടങ്ങിയവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

സ്ഥലപരിമിതി ഉള്ളവർക്കും വീടിനോട് ചേർന്ന് തെങ്ങുള്ളവർക്കും തേങ്ങാ നിലത്തുവീഴാതിരിക്കാൻ മെഷ് ടൈപ്പ്, നെറ്റ് ടൈപ്പ് തേങ്ങാ തൊട്ടിലുകൾ മികച്ച പരിഹാരമാണ്. ഇത്തരത്തിൽ സാങ്കേതിക ആശയങ്ങൾ കൊണ്ട് കർഷകരെ സഹായിക്കുന്ന നിരവധി ഉപകരണങ്ങളാണ് പവലിയൻ പരിചയപ്പെടുത്തുന്നത്.

Related Posts