പത്തനംതിട്ടയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
ഏഴ് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പത്തനംതിട്ട ഏനത്താണ് സംഭവം.
ഏഴ് വയസ്സുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ മാത്യൂ ടി അലക്‌സാണ് തൂങ്ങിമരിച്ചത്. അഞ്ചു വയസ്സുള്ള മകന്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയത്. കൃത്യം നടത്താനുള്ള കാരണം വ്യക്തമല്ല.
മാത്യു ടി അലക്‌സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. മെല്‍വിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതും കുടുംബപരമായ പ്രശ്‌നങ്ങളുമാവാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.