തൃശ്ശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശ്ശൂർ: വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു, വെങ്ങിണിശേരി സ്വദേശി സുധ(18 )യാണ്കൊല്ലപ്പെട്ടത്. സുധയുടെ അച്ഛൻ സുരേഷി(58)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെയാണ് സുധയെ കൊല്ലപ്പെട്ട രീതിയിൽ വീട്ടുവരാന്തയിൽ കണ്ടെത്തിയത്.ഈ സമയം അച്ഛൻ സുരേഷ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു.മരിച്ച സുധയ്ക്കും ചെറിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു നാട്ടുകാർ പറയുന്നു.

Related Posts