സൗദിയിൽ പ്രാർത്ഥനാസമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ
റിയാദ്: സൗദി അറേബ്യയിൽ പള്ളികളിൽ ബാങ്ക് വിളിക്കുമ്പോൾ പുറത്ത് ഉച്ചത്തിൽ പാട്ടു വയ്ക്കുന്നത് ശിക്ഷാർഹമാണ്. ഇങ്ങനെ ചെയ്താൽ 1000 റിയാൽപിഴ ഈടാക്കുമെന്ന് 'ഓകാസ്' ദിനപത്രം റിപ്പോർട്ട് ചെയ്തു.
പ്രാർത്ഥനാ സമയത്ത് പാട്ട് വെച്ചാൽ ആദ്യതവണ പിഴ 1000 റിയാലും ആവർത്തിച്ചാൽ 2000 റിയാലായി ഉയരും. കാറുകളിൽ നിന്നും വീടുകളിൽ നിന്നും ഉച്ചത്തിൽ പാട്ടുകൾ കേട്ടാലും ഇത് ബാധകമാണ്. താമസസ്ഥലങ്ങളിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുന്നവർക്ക് എതിരെയും പിഴ ചുമത്തും. അയൽവാസികൾ പരാതിപ്പെട്ടാൽ 500 റിയാൽ ആണ് പിഴ ചുമത്തുക.