തൃശൂർ കുന്നംകുളത്തെ കല്യാൺ സിൽക്‌സിൽ തീപിടിത്തം
By NewsDesk
തൃശൂർ കുന്നംകുളത്തെ കല്യാൺ സിൽക്‌സ് ഷോറൂമിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 5.45-നാണ് തീപിടിത്തം ഉണ്ടായത്. ആറ് നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന്റെ മുകൾ നിലയിൽ നിന്ന് തീ പെട്ടെന്ന് പടർന്ന് പിടിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. തീ പൂർണമായി അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.