നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി
പഴുവിൽ സെന്ററിൽ അടച്ചിട്ട കടയിൽ തീപിടുത്തം
പഴുവിൽ ചേക്കുട്ടി സാഹിബ് മെമ്മോറിയൽ ബിൽഡിങ്ങിലെ ചിത്തിര സ്റ്റോഴ്സ് എന്ന ഫേൻസി കടയിലാണ് ഇന്ന് കാലത്ത് 11 മണിക്ക് തീപ്പിടിച്ചത്. കടയുടെ ഉള്ളിൽ നിന്നും പുക വരുന്നത് കണ്ട നാട്ടുകാർ കടയുടമ സിദ്ധാർത്ഥൻ കാട്ടുകുളങ്ങര വിവരമറിയിച്ചു. ഉടൻതന്നെ കടയുമയെത്തി ഷട്ടർ തുറന്ന് മെയിൻ ഓഫ് ചെയ്ത് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയും ഫേൻസി സാധനങ്ങളും ഫർണീച്ചറുകളും അഗ്നിക്കിരയായി. ക്ഷേമനിധിയടക്കം ജീവനക്കാരുടെ രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. ഷേർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.