മുളങ്കുന്നത്തുകാവിൽ തടിമില്ലിൽ തീ പിടുത്തം
By NewsDesk

മുളങ്കുന്നത്തുകാവിൽ തടിമില്ലിൽ തീ പിടുത്തം. ഗ്രാമലയിൽ പ്രവർത്തിക്കുന്ന തടിമില്ലിനാണ് പുലർച്ചെ മൂന്നുമണിയോടെ തീ പടർന്നത്. തടികളും കത്തി നശിച്ചു. തൃശ്ശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രാഥമിക വിലയിരുത്തൽ. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.