സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടുത്തം
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സെക്കന്ദരാബാദിലെ റൂബി പ്രൈഡ് ലക്ഷ്വറി ഹോട്ടൽ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഇ-ബൈക്ക് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്ക് ഷോറൂമിലെ തീ മുകളിലെ ഹോട്ടലിലേക്ക് പടരുകയായിരുന്നു. 25 ഓളം പേരാണ് ഈ സമയം മുകളിലത്തെ ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത്. ഹോട്ടലിന് മറ്റ് വാതിലുകൾ ഇല്ലാതിരുന്നതിനാൽ അപകടത്തിന്‍റെ വ്യാപ്തി വർദ്ധിച്ചു. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചിലർ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.