ചികിത്സാ ധനസഹായാർത്ഥം; ഫുഡ്‌ബോൾ മത്സരം
തൃശൂർ: തളിക്കുളം പുതിയങ്ങാടി സ്വദേശിയായ നമ്പട്ടി സനുവിന്റെ ചികിത്സയ്ക്ക് വേണ്ടി ധനം സമാഹരിക്കാൻ ഫുഡ്‌ബോൾ ടൂർണമെന്റ് നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. തന്റെ ഹോണറേറിയം ചികിത്സാ ധനസഹായ കമ്മറ്റി ട്രെഷറർ പ്രേം ദാസ് പുളിക്കലിനു ഭഗീഷ് പൂരാടൻ കൈമാറി. ചടങ്ങിൽ ഒൻമ്പതാം വാർഡ് മെമ്പർ മെഹബൂബ് എ എം, ജലേഷ് തൃപ്രയാർ, ഹരോൺ, ഷാലിൻ, ലയേഷ് എന്നിവർ പങ്കെടുത്തു.