സിസ്റ്റർ നിവേദിതയുടെ ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.
.സിസ്റ്റർ നിവേദിതയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി മഹിളാ മോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടേയും എറണാകുളം ചൈതന്യ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ , നാട്ടിക എസ് എൻ ഹാളിൽ വെച്ച് സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് കവിത ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ നിവേദിത ക്യാമ്പ് ഉദ്ഘാടനം ചെയതു. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. അഡ്വ ഷീല സ്വാഗതം പറഞ്ഞു. സജിത സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.ഭഗിനി സുനിൽ നന്ദി പറഞ്ഞു. ഇ പി ത്സാൻസി, സിനി രഘു, ഷൈലജ, ജ്യോതി ബാലകൃഷ്ണൻ, രേഖ ശ്രീജിത്ത്, മിനി സുനിൽ കുമാർ, സ്മിത ധനജ്ഞയൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നല്കി.