വലപ്പാട് ദേശീയ പാത കുരിശുപള്ളി വളവിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു
തൃശൂർ: വലപ്പാട് ദേശീയ പാത കുരിശുപള്ളി വളവിൽ ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു. മുംബെയിൽ നിന്ന് ആലപ്പുഴയിലുള്ള മരുന്ന് കമ്പനിയിലേക്ക് കോവാക്‌സിന്റെ മരുന്ന് ഒഴിഞ്ഞ കുപ്പികൾ കയറ്റി കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റ ഡ്രൈവർ സോമനാഥനെ രക്ഷിച്ച് തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വളവ് സ്ഥിരം അപകടങ്ങൾ പതിവാണ്. ഈ വർഷത്തെ ആദ്യ അപകടമാണിത്. വലപ്പാട് ഗ്രാമപഞ്ചായത്തും പോലീസും കഴിഞ്ഞ രണ്ട് വർഷം മുൻപ് ഈ വളവിൽ സുരക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ടി മണപ്പുറം ഫിനാൻസിൻ്റെ സഹകരണത്തോടെ നേതൃത്വം നൽകാൻ തീരുമാനിച്ചു. ഹൈവേ അധികൃതർ ഇതിന് അനുവാദം തന്നിട്ടില്ല. പഞ്ചായത്ത് പ്രസിഡൻ്റ് കലക്ടറെ സമീപിച്ചുവെങ്കിലും ഇതിന് ഒരു അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.