സ്കൂൾ ഓർമ്മകൾ പങ്കുവെച്ച് സഹപാഠികൂട്ടം
തൃശൂർ, വലപ്പാട് ഗവണ്മെന്റ് ഹൈ സ്കൂളിലെ 1984 ലെ പത്താം ക്ലാസ്സ് ബാച്ച് കൂട്ടായ്മയായ 'ഓർമ്മ' സ്കൂളിന്റെ നേതൃത്വത്തിൽ സചിത്രൻ തയ്യിലിൻ്റെ വസതിയിൽ ഒത്തു കൂടി സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു. ജിജു അരയംപറബിൽ കേക്ക് മുറിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുധീർ പാട്ടാലി അധ്യക്ഷതവഹിച്ച ചടങ്ങിൽ കൊവിഡ് പ്രവർത്തനങ്ങളിൽ സജിവ പ്രവർത്തനം കാഴ്ച്ച വെച്ച ശിവദാസൻ, തങ്കമണി, ലതിക എന്നിവരെ ആദരിക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെ വന്ന അംഗങ്ങൾ ഏഴുകൂട്ടം വിഭവങ്ങൾ ചേർന്ന ഭക്ഷണം പാചകം ഒരുക്കി. ഒത്തൊരുമയുടെ വിളംബരം ആയിരുന്നു അത്. പഴയകാലത്തെ കല്ല് കളി, നൂറാംകോൽ, കസേര കളി തുടങ്ങിയവ ഉണ്ടായിരുന്നു. പാളയിൽ ഇരുത്തി കുട്ടുകാരെ വലിച്ച് ഓർമ്മകൾ പങ്കു വച്ചു.
വൈകീട്ട് ആറുമണിയോടെ അംഗങ്ങൾ വീണ്ടും ഒത്തുചേരാം എന്ന പ്രതീക്ഷയിൽ വേർ പിരിഞ്ഞു.