തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി
By NewsDesk

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. സിഐ സന്ദീപ് കുമാറിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം. സ്റ്റേഷന്റെ തറയിലെ ടൈല്‍ വെടിയുണ്ട കൊണ്ട് തകര്‍ന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.