ഉത്തരാഖണ്ഡിൽ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു വീണു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. ആറുപേർ മരിച്ചു. നാല് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. കേദാർനാഥ് ധാമിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാകാം അപകടകാരണം. പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമാണ്. ദൗർഭാഗ്യകരമായ സംഭവമാണെന്നും ഉത്തരാഖണ്ഡ് സർക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.