ഡൽഹിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിലെ ചെരിപ്പ് ഫാക്ടറിയിൽ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂന്നുപേരെ രക്ഷപ്പെടുത്തിയതാണ് റിപ്പോർട്ടുകൾ. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തേക്ക് അഗ്നി രക്ഷാ സേനയുടെ 10 യൂണിറ്റുകൾ എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.