ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും
കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കൊവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായിപ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട്പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് കണക്കുകൾപുറത്തുവിട്ടത്. കൊവിഡ് മുക്ത ലക്ഷ്യം കൈവരിക്കുന്നതിനായിചൈനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനങ്ങൾഎതിർത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതോടെ കൊവിഡ്വ്യാപനം അനിയന്ത്രിതമായി. ഡിസംബറിൽ 100,000 പേർമരിച്ചതായാണ് റിപ്പോർട്ട്. 18.6 ദശലക്ഷത്തിലധികം കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി പകുതിയോടെപ്രതിദിനം 3.7 ദശലക്ഷം കൊവിഡ് -19 കേസുകൾ റിപ്പോർട്ട്ചെയ്യപ്പെടും. ജനുവരി 23 ആകുമ്പോഴേക്കും 584,000 മരണങ്ങളുണ്ടാകും. മാർച്ചോടെ ഒരു ബില്യൺ ആളുകൾക്ക്കൊവിഡ്-19 ബാധിക്കും. നിലവിൽ, ജനസംഖ്യയുടെ 30 ശതമാനംവരുന്ന 400 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. കൊവിഡ്വ്യാപനം അതിരൂക്ഷമാണെങ്കിലും ആളുകൾ പതിവുപോലെ ജോലിചെയ്യാൻ പോകുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർമാത്രമാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. കൊവിഡ്-19 കേസുകളുടെ കൃത്യമായ കണക്കുകൾ ചൈനപുറത്തുവിടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്ത്ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വ്യാപനത്തിനാണ് ചൈനസാക്ഷ്യം വഹിക്കുന്നതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത്കമ്മീഷൻ (എൻഎച്ച്സി) തിങ്കളാഴ്ച സ്ഥിരീകരിച്ചു. അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തിൽ 10 പേർമരിച്ചതോടെയാണ് ജനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. തീഅണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ സംഘംസ്ഥലത്തെത്തിയെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ കാരണംഅവിടേക്ക് പോകാൻ കഴിഞ്ഞില്ല. ഇതോടെ 10 പേർ മരണത്തിനുകീഴടങ്ങി. പ്രതിഷേധം ശക്തമായതോടെ കർശനമായ നിയമങ്ങൾപിന്നീട് നീക്കാൻ സർക്കാർ തയ്യാറായി.