അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു.
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് (56 )കൊല്ലപ്പെട്ടത്.
ടെക്‌സസിൽ ബിസിനസ് സ്ഥാപനം നടത്തുകയായിരുന്നു സാജൻ മാത്യു. നോർത്ത് ഗാലോവേ അവന്യൂ ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം .ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ച് കടന്ന അക്രമി കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ വെടിവയ്ക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടു. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് മാധ്യമറിപ്പോർട്ട്.
ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡോളർ സ്റ്റോർ ഉടമയായിരുന്നു കൊല്ലപ്പെട്ട സാജൻ.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് എത്തിയത്. അടുത്തിടെയാണ് മലയാളി സുഹൃത്തുക്കളുമായി ചേർന്ന് സ്റ്റോർ ആരംഭിച്ചത്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സായ മിനിയാണ് ഭാര്യ. രണ്ടു പെൺമക്കളാണ് സാജൻ മിനി ദമ്പതികൾക്ക് .