മലയാളി ദമ്പതിമാരെ കുവൈത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി : മലയാളി ദമ്പതിമാരെ കുവൈത്തിൽ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യ ജീനയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജു സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, പോലീസ് ഇവർ താമസിച്ചിരുന്ന വീട്ടിൽ പരിശോധനക്ക് എത്തിയിരുന്നു. എന്നാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് സൈമണിന്റെ ഭാര്യ ജീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്ത് സാൽമിയയിലാണ് സംഭവം. സൈജു സൈമൺ ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ്. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.