ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
By NewsDesk
പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം ഇന്ന് വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.