ലോക പരിസ്ഥിതി ദിനത്തിൽ വലപ്പാട് ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ഔഷധത്തോട്ടം നിർമിച്ചു സോഷ്യൽ വെൽഫെയർ കമ്മിറ്റി മാതൃകയായി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലപ്പാട് ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ ഔഷധതോട്ടം വച്ചു പിടിപ്പിച്ചു. അതിനോടനുബന്ധിച്ചു വീടും പരിസരവും മരങ്ങൾ വച്ചു പിടിപ്പിച്ചു വനമാക്കി മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ ശ്രീ വിജീഷ് ഏത്തായിയെ സോഷ്യൽ വെൽഫെയർ കമ്മിറ്റി ആദരിച്ചു.

valappad ev day1.jpg

സോഷ്യൽ വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ മൊഹ്‌സിൻ പാണ്ടികശാലയുടെ അധ്യക്ഷദ്ധയിൽ നടന്ന ചടങ്ങ് വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് ഔഷധസസ്യം നട്ടു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ വിജീഷ് ഏത്തായി മുഖ്യാതിഥി ആയി പങ്കെടുത്തു. വാർഡ് മെമ്പർമാരായ പ്രഹർഷൻ കെ കെ, അജ്മൽ ശരീഫ്, രശ്മി ഷിജോ, ഡോ : എം എ അജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സിദ്ധിഖ്, അമീന ഷൈജാസ്, എച്ച് എം സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സോഷ്യൽ വെൽഫെയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ് സ്വാഗതവും കോർഡിനേറ്റർ ഗഗീഷ് നന്ദിയും രേഖപ്പെടുത്തി.

Related Posts