തൃശ്ശൂർ സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

മസ്‌കത്ത്: നാട്ടില്‍ പോകാന്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയ തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി പരേതനായ പുതിയ വീട്ടില്‍ കുഞ്ഞിമോന്‍ അബ്​ദുല്‍ ഖാദര്‍ മകൻ ഹുസൈന്‍ (55) ആണ് മരിച്ചത്‌.

കൊച്ചിയിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി മസ്‌കത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന ഹുസൈന്‍ ഹെയിലിലായിരുന്നു താമസം.

മാതാവ്: ഫാത്തിമ

ഭാര്യ: സൈതഭാനു.

മക്കള്‍: ഗസല, ആദില്‍.

ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Related Posts