നവജാത ശിശുവിനെ കൊലപ്പെടുത്തി; വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാൽ ഒറ്റപ്പെടുത്തുമെന്ന് പേടിച്ച്

കമ്പംമേട്ടിൽ അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന മധ്യപ്രദേശുകാരായ സാധുറാം, മാലതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തമാസം വിവാഹിതരാകാനായിരുന്നു തീരുമാനം. വിവാഹത്തിന് മുൻപ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാൽ തങ്ങളെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് കൃത്യം നടത്തിയതെന്നാണ് സാധുറാം പൊലീസിനോട് പറഞ്ഞത്

Related Posts