മത്സ്യത്തൊഴിലാളി മേഖലപ്രതിസന്ധിക്ക് പരിഹാരത്തിനായി ഏകദിന ഉപവാസം സംഘടിപ്പിച്ചു .

വലപ്പാട്‌ : മത്സ്യത്തൊഴിലാളി മേഖലയെ പ്രതിസന്ധിയിലാക്കുന്ന എടമുട്ടം മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം നിയമവിധേയമാക്കുക, വലപ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി മത്സ്യത്തൊഴിലാളികളോടു് നീതി പുലർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി ജെ പി യും ഭാരതീയമത്സ്യ പ്രവർത്തക സംഘവും സംയുക്തമായി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ബി ജെ പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉത്ഘാടനം ചെയ്തു.സമരസമിതി ചെയർമാൻ ജോഷി ബ്ലാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് ചന്തപ്പടിയിൽ രാവിലെ 10ന് ആരംഭിച്ച ഉപവാസം ഭാരതീയ മത്സ്യ പ്രർത്തക സംഘം സംസ്ഥാന ജന. സെക്രട്ടറി സി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, ജന.സെക്രട്ടറിമാരായ സേവ്യൻ പള്ളത്ത്, എ കെ ചന്ദ്രശേഖരൻ, മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡണ്ട് സ്വാമി പട്ടരു പുരക്കൽ, സെക്രട്ടറി വ്യാസൻ, ബി ജെ പി നേതാക്കളായ ഭഗീഷ് പൂരാടൻ, അരുൺ ഗിരി, രശ്മി ഷിജോ, സോമദത്തൻ, മുസ്തഫ, മുരളി, വാസുദേവൻ തെക്കിനേടത്ത്, ബിന്നി അറയ്ക്കൽ, സുധീർ. കെ എസ് തുടങ്ങിയവർ പങ്കെടുത്തു .

Related Posts