തൈരും വെങ്കായവും ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷി ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നു: എം എം മണി
തിരുവനന്തപുരം: എഐസിസി പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ എം എൽ എമാർ രാജി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻ മന്ത്രി എം എം മണി. ഇടത്തും വലത്തുമായി ഇരിക്കുന്ന അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഒന്നിപ്പിക്കാൻ കഴിയാത്ത പാർട്ടി ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ പോകുന്നുവെന്ന് മാണി പരിഹസിച്ചു. ഇടത് സൈബർ പേജായ വാരിയർ ഷാജിയുടെ പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇടതും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒന്നിപ്പിക്കാൻ കഴിയാത്ത പാർട്ടിയാണ് ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാൻ പോകുന്നത് എന്നായിരുന്നു പരിഹാസം.