72 യാത്രക്കാരുമായി പറന്ന വിമാനം നേപ്പാളിൽ റൺവേയിൽ തകർന്ന് വീണു
പൊഖാറ: നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം തകർന്ന് വീണു. വിമാനം പൂർണമായും തകർന്നു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു. 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്‍റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന വിമാനമാണ് തകർന്ന് വീണത്. യാത്രക്കാരിൽ വിദേശികളുണ്ടോയെന്ന് വ്യക്തമല്ല.