തൃശ്ശൂരില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
തൃശ്ശൂര്‍ പറപ്പൂക്കരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മാടായിക്കോണം കാക്കനാട്ട് വീട്ടില്‍ കുട്ടന്റെ മകന്‍ 50 വയസ്സുള്ള സുധീര്‍ ആണ് മരിച്ചത്. രാവിലെ 8 മണിയോടെ പറപ്പൂക്കരക്ക് സമീപം മുത്രത്തിക്കരയിലായിരുന്നു അപകടം.
വെള്ളിക്കുളങ്ങരയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.