ഉത്തർപ്രദേശിലെ കർഷക കൂട്ടകൊലക്കെതിരെ വാടാനപ്പള്ളിയിൽ പ്രകടനം പൊതുയോഗം നടന്നു
വാടാനപ്പള്ളി: ഉത്തർപ്രദേശിലെ കർഷക കൂട്ടകൊലക്കെതിരെ വാടാനപ്പള്ളിയിൽ കർഷക സമര ഐക്യദാർഢ്യ സമിതി പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. എൻ ഡി വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൽ സന്തോഷ്, പി എൻ പ്രോവിന്റ്, ഇ ബി ഉണ്ണികൃഷ്ണൻ, ടി ആർ രമേഷ്, കെ എസ് ബിനോജ് എന്നിവർ സംസാരിച്ചു. കെ ജി സുരേന്ദ്രൻ, എ എം ഗഫൂർ, എൻ എ സഫീർ, കെ ജി ഷൺമുഖൻ, പി വി സന്തോഷ്, കെ വി സിജിത്ത്, എ കെ അശോകൻ, നജീബ് ചേറ്റുവ, നിഹിൽ, സുജനൻ ആലത്തി, രഞ്ജിത്ത് പരമേശ്വരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.