മഴയിൽ നേരിയ കുറവ്; എറണാകുളത്തിനും ചാലക്കുടിക്കും ആശ്വാസം
ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം. രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. മലയോര മേഖലയിലും രാത്രിയിൽ കനത്ത മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധികജലം എത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പ്രളയകാലത്ത് 1.5 ലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയെത്തിയത്. ഇന്നലെ 16,000 ഘനയടി മാത്രമാണ് എത്തിയത്. ആലപ്പുഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.