കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി മരിച്ചു

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് എത്തിയ രാജസ്ഥാന്‍ സ്വദേശി വിശാല്‍ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് വിദ്യാര്‍ത്ഥി കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ വച്ചായിരുന്നു സംഭവം

Related Posts