വീണ്ടും ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തി; ഇന്ത്യക്ക് ആവേശജയം
By admin
ന്യൂഡല്‍ഹി: ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശ ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 113 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 7 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശ്ശില്പി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.