കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ 1.30 ഓടെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി കോഴിക്കൂടിന്‍റെ വലയിൽ കൈ കുടുങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും മറ്റും എത്തി. സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി പുറത്തേക്ക് ചാടുന്നത് തടയാൻ ചുറ്റും വല കെട്ടിയിരുന്നു. ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പുലി ചത്തത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 7.15 ഓടെയാണ് പുലി ചത്തത്. പുലിയുടെ ശവശരീരം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പുലികളെ ഇതേ പ്രദേശത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.