വലപ്പാട് പഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തനുള്ള കിലയുടെ വാർഡ് തല സമിതി അംഗങ്ങൾക്ക് ഉള്ള പരിശീലന ക്യാമ്പ് നടന്നു
വലപ്പാട്: അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയർത്താനുമുള്ള സർക്കാരിന്റെ അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്ത് വാർഡ് തല സമിതി അംഗങ്ങൾക്ക് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പിന്റെ ആദ്യ ദിവസം തെരഞ്ഞെടുത്ത 10 വാർഡുകൾക്കുള്ള ഏകദിന പരിശീലനം ക്യാമ്പ് തൃശ്ശൂർ കിലയുടെ നേതൃത്വത്തിൽ കോതകുളം അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുധീർ പട്ടാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജിത്ത്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മല്ലിക ദേവൻ എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർമാരായ ബി കെ മണിലാൽ, കെ കെ പ്രഹർഷൻ, വൈശാഖ് വേണുഗോപാൽ, വിജയൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ് നന്ദി രേഖപ്പെടുത്തി.ബ്ലോക്ക് കോഡിനേറ്റർ പ്രൊഫ.എം വി മധുവിന്റെ നേതൃത്വത്തിൽ റിസോഴ്സ് പേഴ്സൺമാരായ മോഹനൻ മാസ്റ്റർ, മദന മോഹനൻ, ഷൈലജ പ്രദീപ് സീന കണ്ണൻ, ശ്രീകല ശിവദാസ് തുടങ്ങിയവർ ക്‌ളാസ്സുകൾ നയിച്ചു.
പഞ്ചായത്തിലെ മറ്റു വാർഡുകൾക്കുള്ള പരിശീലന ക്‌ളാസ്സ് 12 -11 -21 ൽ എടമുട്ടം ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.