തെരുവിൽ ഒറ്റയ്ക്ക് നിന്ന് റഷ്യൻ ടാങ്കിനെ നേരിടുന്ന ഉക്രേനിയൻ പൗരൻ; വൈറലായി വീഡിയോ

ഒറ്റയ്ക്ക് തെരുവിലേക്കിറങ്ങി റഷ്യൻ ടാങ്കിനെ തടഞ്ഞു നിർത്തുന്ന ഉക്രേനിയൻ പൗരൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഉക്രയ്ൻ വിദേശകാര്യ മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്.

വടക്കൻ ഉക്രയ്നിലെ ബഖ്മാച്ചിലെ തെരുവിലാണ് ഒറ്റയ്ക്കൊരു ഉക്രേനിയൻ പൗരൻ ഓടിക്കൊണ്ടിരിക്കുന്ന റഷ്യൻ ടാങ്ക് തൻ്റെ കൈകൾ കൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുന്നത്. രണ്ടു കൈകൾ കൊണ്ടും ശക്തിയോടെ പിറകിലേക്ക് തള്ളാൻ അയാൾ ആഞ്ഞു ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ ടാങ്ക് വേഗത കുറയ്ക്കാനും നിർത്താനും നിർബന്ധിതമാവുകയാണ്.

ഉക്രയ്നിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രദേശവാസികൾ അയാളുടെ അടുത്തേക്ക് ഓടിയെത്തുന്നതും ആ മനുഷ്യൻ റോഡിന് നടുവിൽ മുട്ടുകുത്തി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച ബഖ്മാച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന റഷ്യൻ സൈനിക വ്യൂഹത്തിന്റെ ഭാഗമായിരുന്നു ടാങ്ക്.

Related Posts