അമ്മയോട് "ഹായ് " പറയുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞ്; വൈറലായി വീഡിയോ
രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ് ആദ്യാക്ഷരം ഉച്ചരിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ വൈറലായി. "ഞങ്ങളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഇതാ ആദ്യാക്ഷരം ഉച്ചരിക്കാൻ ഒരുങ്ങുന്നു" എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്യൂട്ട് വീഡിയോ ആണ് കാഴ്ചക്കാരുടെ മനം കവരുന്നത്.
കുഞ്ഞിന്റെ അമ്മ മരിസ സെന്റോവിറ്റ്‌സ് നീൽ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവരും ഭർത്താവ് ക്രിസും ചേർന്നാണ് കുഞ്ഞിനെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്.
"ഹായ് പറഞ്ഞേ" എന്ന് അമ്മ പറഞ്ഞതിന് നിമിഷങ്ങൾക്കകം കുഞ്ഞ് "ഹായ് " എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് കേൾക്കുന്നത് കുഞ്ഞിൽ നിന്ന് അപ്രതീക്ഷിതമായും ആദ്യമായും ഒരു ഹായ് കിട്ടിയപ്പോഴുള്ള അമ്മയുടെ ആഹ്ലാദാരവങ്ങളാണ്. പതിനായിരക്കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ആയിരക്കണക്കിന് ഷെയറുകളും ലഭിച്ചിട്ടുണ്ട്.