ആലപ്പുഴയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണത്തില്‍ ആര്യാട് സ്വദേശിക്ക് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഗുണ്ടാ നേതാവ് ബിനുവാണ് വിമലിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. വിമലിന് കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ബിനുവുമായി വിമലിന് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്.

എസ് ഡി പി ഐ പ്രവര്‍ത്തകനും ആര്‍ എസ് എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Related Posts