തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റുമരിച്ചു

തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ കുത്തേറ്റ യുവാവ് മരിച്ചു. തളിക്കുളം പുത്തൻതോട് സെന്ററിലേ റെസിഡൻസി ബാറിലാണ് അത്യാഹിതം നടന്നത് .പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു(45) ആണ് മരിച്ചത്. രാത്രി 9.30 -നായിരുന്നു അടിപിടി നടന്നത്. ചക്കരപ്പാടം സ്വദേശിയായ തച്ചനാട്ടുവീട്ടിൽ അനന്ദുവിന് (22) സംഭവത്തിൽ പരുക്കേറ്റു. ബാറിന്റെ ഉടമയ്ക്കും കുത്തേറ്റു. . കുത്തേറ്റ ബൈജുവിനെയും, അനന്ദുവിനെയും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു മരിക്കുകയായിരുന്നു. വയറിനു കുത്തേറ്റ ബാർ ഉടമ കൃഷ്ണരാജിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് സൂചന നൽകി.