വൈറലായി വീൽ ചെയറിൽ ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ
നാം ചുറ്റും നോക്കിയാൽ, ജീവിതത്തിൽ വളരെ പ്രചോദനം നൽകുന്ന നിരവധി ആളുകളെ കാണാൻ കഴിയും. പ്രതിസന്ധി ഘട്ടങ്ങളിൽ തകരാതെ മുന്നോട്ടുപോകാൻ അവർ നമുക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീൽചെയറിൽ ഭക്ഷണം എത്തിക്കുന്ന സൊമാറ്റോ ജീവനക്കാരന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭിന്നശേഷിക്കാരനായ അദ്ദേഹം റോഡിലൂടെ യാത്ര ചെയ്ത് വീൽചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം. മോട്ടോർ ഘടിപ്പിച്ച വീൽ ചെയറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ‘പ്രചോദനത്തിന്റെ മികച്ച ഉദാഹരണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.