എ എ അസീസ് ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ടു

കൊല്ലം: ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയായി എ എ അസീസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആർഎസ്‌പി സംസ്ഥാന സമ്മേളനത്തിലാണ് അസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി ചർച്ചയിൽ യുഡിഎഫ് പ്രതിഷേധങ്ങൾ വഴിപാടുകളും വ്യക്തികേന്ദ്രീകൃതവുമായി മാറുകയാണെന്ന് വിമർശനമുയർന്നു. സമരങ്ങൾ ഏറ്റെടുക്കാൻ ഇടതുപക്ഷമാണ് കൂടുതൽ മെച്ചം. യുഡിഎഫിൽ അത് വ്യക്തികളെ കേന്ദ്രീകരിച്ചാണ്. പിണറായി സർക്കാരിനെതിരെ ക്രിയാത്മകമായ സമരങ്ങൾക്ക് കോൺഗ്രസും യുഡിഎഫും നേതൃത്വം നൽകണമെന്ന ആവശ്യവും ഉയർന്നു. കോൺഗ്രസിലെ ഗ്രൂപ്പ് കളികൾക്ക് ആർഎസ്‌പി ബലിയാടായി മാറുകയാണ്. ആർഎസ്‌പിയുടെ തട്ടകത്തിൽ പോലും ഗ്രൂപ്പ് രാഷ്ട്രീയം മുന്നണിയുടെ താൽപ്പര്യങ്ങളെ ഇല്ലാതാക്കുന്നു. എൽഡിഎഫിലായിരുന്നപ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയനേട്ടങ്ങൾ താഴേത്തട്ടിൽ ലഭ്യമല്ലെന്നും ചർച്ച വിലയിരുത്തി.

Related Posts