ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷനായി എ എ റഹീം
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റയി എ എ റഹീമിനെ തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സംഘടനയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് മന്ത്രിയായ മുഹമ്മദ് റിയാസ് ഒഴിയുന്നതിനെ തുടർന്നാണ് എ എ റഹീം ദേശീയ അധ്യക്ഷ പദവിയിൽ എത്തുന്നത്.
1980 നവംബർ 3-ന് പഞ്ചാബിലെ ലുധിയാനയിൽ വെച്ചാണ് ഇടതുപക്ഷ യുവജന സംഘടനയുടെ രൂപീകരണം നടന്നത്. ഇ പി ജയരാജനായിരുന്നു സംഘടനയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡണ്ട് ഹനൻ മുള്ളയായിരുന്നു. സെക്രട്ടറി എ എ റഹീം അഖിലേന്ത്യാ അധ്യക്ഷ പദവിയിൽ എത്തുന്നതോടെ സംസ്ഥാന നേതൃപദവിയിലും മാറ്റം വരും.