ചൂല് കൊണ്ടല്ല, വാക്വം ക്ലീനർ കൊണ്ടാണ് പഞ്ചാബിൽ ആം ആദ്മി തൂത്തുവാരിയതെന്ന് പാർടി നേതാവ്
ചൂല് കൊണ്ടല്ല, വാക്വം ക്ലീനർ കൊണ്ടാണ് പഞ്ചാബിൽ ആം ആദ്മി തൂത്തുവാരിയതെന്ന് പാർടി നേതാവ് രാഘവ് ഛദ്ദ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡൽഹി ജല ബോർഡിൻ്റെ വൈസ് ചെയർമാനും രാജേന്ദ്ര നഗർ എം എൽ എ യുമായ രാഘവ് ഛദ്ദ പഞ്ചാബിലെ പാർടിയുടെ ഗംഭീര വിജയത്തെ വാക്വം ക്ലീനർ എഫക്റ്റ് എന്ന് വിശേഷിപ്പിച്ചത്.
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള രാഘവ് ഛദ്ദ ആം ആദ്മിയുടെ യുവ നേതാക്കളിൽ ഒരാളാണ്. ചാർട്ടേഡ് അക്കൗണ്ടൻ്റായ ഛദ്ദ ഡിലോയ്റ്റ്, ഗ്രാൻ്റ് തോൺട്ടൺ തുടങ്ങിയ കോർപറേറ്റ് സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷിച്ചാണ് ആം ആദ്മി പാർടിയിൽ ചേർന്നത്.