ആസിയാൻ-ഇന്ത്യ ഉച്ചകോടി ഇന്ന്, വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി പങ്കെടുക്കും

ഇന്ന് നടക്കുന്ന 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും. ഇന്തോ-പസഫിക്കിലെ പ്രധാന നേതാക്കൾ നേതൃത്വം നൽകുന്ന ഉന്നത ഫോറമാണ് കിഴക്കൻ ഏഷ്യ ഉച്ചകോടി. തുടക്കം കുറിച്ച 2005 മുതൽ കിഴക്കൻ ഏഷ്യയുടെ തന്ത്രപരവും ഭൗമരാഷ്ട്രീയപരവുമായ പരിണാമത്തിൽ ഫോറം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പത്ത് ആസിയാൻ അംഗരാജ്യങ്ങൾക്കു പുറമേ ഇന്ത്യ, ചൈന, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ എന്നിവ ഉൾപ്പെടുന്നതാണ് കിഴക്കൻ ഏഷ്യ ഉച്ചകോടി. ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സ്ഥിതി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്യും.

ബ്രൂണെ സുൽത്താന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കോവിഡ്-19, ആരോഗ്യം, വ്യാപാരം, വാണിജ്യം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും.

Related Posts