ശ്രീനാരായണഗുരുദേവന്റെ 168-ആമത് ജയന്തി ദിനം ആഘോഷമാക്കി ആയിരംകണ്ണി ശാഖ

ഏങ്ങണ്ടിയൂർ : ശ്രീനാരായണഗുരുദേവന്റെ 168-ആമത് ജയന്തി ദിനം ആയിരംകണ്ണി ശാഖയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു . കുമാരൻ പനച്ചിക്കലിന്റെ അധ്യക്ഷതയിൽ നാരായണ ഗുരുകുലം മഠാധിപതി സ്വാമി ശാന്താ നന്ദതീർത്ഥ ധർമ്മപതാക യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിലിന് നൽകി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയഗോപാൽ വൈക്കാട്ടിൽ പതാക ഉയർത്തിയ ചടങ്ങിൽ രാജു കുറുമ്പൂര് , ജയതിലകൻ ചാളിപ്പാട്ട്, പ്രസന്നൻ ഇയ്യാനി, ഗോവിന്ദ്ലാൽ വൈക്കാട്ടിൽ, അഭിലാഷ് എ ടി, ശ്യാമളൻ പനക്കപറമ്പിൽ, ജയരാജൻ കോഴിശ്ശേരി, മാലതി ടീച്ചർ, കമലാഭായ് ടീച്ചർ, ചന്ദ്രമതി കുമാരൻ, പ്രദീപ് തച്ചപുള്ളി, വേണുഗോപാൽ കുന്നതുള്ളി തുടങ്ങിയവർ സംസാരിച്ചു. ആയിരംകണ്ണി ക്ഷേത്രത്തിലും ഗുരുസന്നിധിയിലും അറുപതിലധികം സ്വീകരണ സ്ഥലങ്ങൾ സന്ദർശിച്ച് സ്വാഗതസംഘം ഓഫീസിൽ ഘോഷയാത്ര സമാപിച്ചു

Related Posts