ആഡംബര ജീവിതം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; ജനസേവനം ലക്ഷ്യമാക്കി വജ്ര വ്യാപാരിയുടെ മകൾ

സൂറത് : ആഡംബര ജീവിതവും, സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് 9 വയസ്സുകാരി. ഗുജറാത്തിലെ പ്രധാന വജ്ര വ്യാപാരിയും ജെയ്ൻ മതാനുയായികളുമായ ധനേഷ് സംഘവി, ആമി എന്നിവരുടെ രണ്ട് മക്കളിൽ മൂത്തവളായ ദേവാൻഷിയാണ് ആത്മീയതയിലൂടെ ജനസേവനം എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ദേവാൻഷിയുടെ പിതാവ് 30 വർഷമായി വജ്ര വ്യാപാര രംഗത്ത് ഉണ്ട്. സംഘവി ആൻഡ് സൺസ് എന്ന സ്ഥാപനത്തിലൂടെ ഡയമണ്ട് പോളിഷിംഗ്, കയറ്റുമതി എന്നിവ നടത്തി വരുന്നു. ദീക്ഷ ചടങ്ങ് കഴിഞ്ഞതോടെ കുടുംബത്തിൽ നിന്നുള്ള എല്ലാ സുഖസൗകര്യങ്ങളും കുട്ടി ഉപേക്ഷിച്ചു. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മറ്റ് ആചാര്യൻമാരോടൊപ്പം, 700 കി.മീ ദേവാൻഷി യാത്ര ചെയ്തിരുന്നു. അഞ്ച് ഭാഷകളും ദേവാൻഷി അനായാസം കൈകാര്യം ചെയ്യും.

Related Posts