രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍

കോഴിക്കോട് രാമനാട്ടുകരയില്‍ 1 മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പോലീസ് കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പോലീസ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു.

Related Posts