പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിർന്ന പൗരന്മാരെ നേരിട്ട് കാണാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് .

കുവൈറ്റിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും (60 വയസിന് മുകളിലുള്ളവര്‍) അവരുടെ പങ്കാളിക്കും, ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ച് അവരുടെ അനുഭവങ്ങള്‍ വ്യക്തിപരമായി പങ്കുവയ്ക്കാൻ അവസരം. എല്ലാ മുതിര്‍ന്ന പൗരന്മാരെയും ഇതിനായി ക്ഷണിക്കുന്നുവെന്ന് സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു.

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്താണ് പലർക്കും ഉള്ളത് ആയതിനാൽ തന്നെ മികച്ച ആശയങ്ങൾ പങ്കുവയ്ക്കാൻ ഇവർക്കാകുമെന്ന് സ്ഥാനപതി പറഞ്ഞു.

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, സ്ഥാനപതിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും, യാത്ര പുറപ്പെടുന്ന തീയതിയും ഉള്‍പ്പെടുത്തി socsec.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ സന്ദേശം അയക്കേണ്ടതാണ്.

Related Posts