പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കും; പ്രതിഷേധവുമായി ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യവിഷബാധ തടയുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളും നടത്തുന്ന പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പദവിയും ഉത്തരവാദിത്തവും കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ നീക്കം. വിവിധ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്നതായും പരിശോധന നടത്തി നടപടിയെടുക്കാനുള്ള അധികാരം എടുത്തുമാറ്റുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ പരാതി ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ ഭക്ഷ്യ സാമ്പിളുകൾ എടുക്കുന്നതടക്കം അധികാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related Posts