അബ്‌താൽ ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റി നിലവിൽ വന്നു

അന്തിക്കാട്: അബ്‌താൽ ആർട്സ് & സ്പോർട്സ് ക്ലബ് മുറ്റിച്ചൂർ പുതിയ കമ്മിറ്റി നിലവിൽ വന്നു. ക്ലബ് രക്ഷാധികാരികളായി ഹബീബുള്ള മുറ്റിച്ചൂർ, ഇക്ബാൽ മുറ്റിച്ചൂർ, സകരിയ്യ ഒ എ, ഹാരിസ് പുതുശ്ശേരി, മുഹ്സിൻ കെ എം എന്നിവരെയും പ്രസിഡണ്ട് അൻവർ എ എ, സെക്രട്ടറി അസ്‌ലം ടി എ, ട്രഷറർ സ്വാലിഹ് എ എച്ച് എന്നിവരെയും തെരഞ്ഞെടുത്തു. അൽഅമീൻ പി എ , താഹിർ പി എ എന്നിവരെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും, ഇർഫാൻ ഒ എ, മുഹമ്മദ് സഫീർ എന്നിവരെ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കും, അബ്ദുള്ള, മുഹമ്മദ്‌ ഇ എ

എന്നിവരെ ആർട്സ് വിംഗ് കൺവീനർ സ്ഥാനത്തേക്കും, മുഹമ്മദ്‌ റൗഫ് , സൽമാൻ എന്നിവരെ സ്പോർട്സ് വിംഗ് കൺവീനർ സ്ഥാനത്തേക്കും, ജാസിം പി എ, അഫ്സൽ പി എച്ച് എന്നിവരെ ഹെല്പ് വിംഗ് കൺവീനർ സ്ഥാനത്തേക്കും, മിഖ്ദാദ് കെ എസ്, തസ്‌ലീം ഇ എസ് എന്നിവരെ ചാരിറ്റി വിംഗ് കൺവീനർ സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ എ എ, അൽഅമീൻ, താഹിർ എന്നിവർ ആശംസകൾ അറിയിച്ചു. അസ്‌ലം ടി എ സ്വാഗതവും, സ്വാലിഹ് നന്ദിയും രേഖപ്പെടുത്തി.

Related Posts