അബുദാബി ബിഗ് ടിക്കറ്റ് മലയാളി യുവതിക്ക്
തൃശൂർ ചാവക്കാട് കടപ്പുറം സ്വാദേശിനിക്ക് 44 കോടിയുടെ(2.2 കോടി ദിർഹം) അബുദാബി ബിഗ് ടിക്കറ്റ്.
അബുദാബിയിൽ താമസിക്കുന്ന കടപ്പുറം പുതിയങ്ങാടി ബുഖാറയിൽ ലീനാ ജലാലാണ് 44 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹയായത്.
കഴിഞ്ഞ ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം നേടിയ ഹരിദാസനാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. ജനുവരി 27ന് ഓൺലൈൻ ആയി എടുത്ത 144387 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.വ്യഴാഴ്ച നടന്ന നറുക്കെടുപ്പിൽ അഞ്ചു സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെയാണ് ലഭിച്ചത്.