ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അബുദാബി പോലീസ് വർധിപ്പിച്ചു. വിവിധ കുറ്റങ്ങൾക്ക് 50000 ദിർഹം വരെ പിഴ ചുമത്താം. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് പിഴത്തുക വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. പുതിയ വിജ്ഞാപനം അനുസരിച്ച്, റോഡിലെ റേസിംഗിന് 50000 ദിർഹം വരെ പിഴ ചുമത്തും. വാഹനം പിടിച്ചെടുക്കും. നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കൽ, പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തൽ, ട്രാഫിക് സിഗ്നൽ ലംഘിക്കൽ തുടങ്ങിയവയ്ക്കും 50,000 ദിർഹം വരെ പിഴ ചുമത്താം. അതേസമയം കാൽനടയാത്രക്കാർക്ക് മുൻഗണന നൽകിയില്ലെങ്കിൽ 5,000 ദിർഹം വരെ പിഴ ചുമത്താം. 

Related Posts